14/08/2025
"വളരെ.. വളരെ മോശം സർവീസ്.."
ഇങ്ങനെ ഒരു അനുഭവം ഇന്ന് വരെ ഉണ്ടായിട്ടില്ല.. നാലാമത്തെ തവണയാണ് ഞാൻ ഇവിടെ പോകുന്നത്, ഞാനും വൈഫും ഉണ്ട്.. പക്ഷെ ഇന്ന് എനിക്ക് വളരെ മോശo അനുഭവമാണ് ഇവിടെ നിന്നുണ്ടായത്. കഴിഞ്ഞ നാലുതവണയും ഞാൻ സ്ഥിരമായി അവിടത്തെ ബീഫ് ഡ്രൈ ഫ്രൈ കഴിക്കാറുണ്ടായിരുന്നു. എനിക്ക് അത് വളരെ ഇഷ്ടമാണ്, പക്ഷേ ഇത്തവണ ഓർഡർ ചെയ്യുമ്പോൾ ഒരു സ്റ്റാഫ് എനിക്ക് വളരെയധികം കൺഫ്യൂഷൻ ഉണ്ടാക്കി, ഞാൻ അയാൾക്ക് പറഞ്ഞുകൊടുത്തു എനിക്ക് വേണ്ട സാധനത്തിന്നെ കുറിച്ച്കൃത്യമായി..,മനസ്സിലായി എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ സാധനം വന്നപ്പോൾ ചൈനീസ് ഐറ്റം ആയിരുന്നു.. ഞാൻ പറഞ്ഞു : ഇതല്ല ഞാൻ പറഞ്ഞ ഐറ്റം എന്ന്, അപ്പോൾ അയാൾ പറഞ്ഞു : നിങ്ങൾ ഇതാണ് എന്നോട് പറഞ്ഞത് എന്ന്.. സംഭവം അയാൾക് ഞാൻ പറഞ്ഞത് മനസ്സിലായിട്ടില്ല, പക്ഷെ അത് അയാൾ സമ്മതിക്കുന്നില്ല, "നിങ്ങൾ ഇത് കഴിക്ക് ഇനി" എന്നൊരു ഭാവം, ഞാൻ ഒന്നും മിണ്ടിയില്ല.. ഇതിപ്പോ നമ്മൾ പൈസ കൊടുത്ത് അവർക്ക് തോന്നിയത് പോലെ തരുന്നത് തിന്നേണ്ട അവസ്ഥ ആയി ചുരുക്കത്തിൽ. അപ്പോൾ അവിടെ വന്ന വേറെ ഒരു സ്റ്റാഫിനെ ഞാൻ വിളിച്ചു കാര്യം പറഞ്ഞു.. സ്പോട്ടിൽ അയാൾ പറഞ്ഞു : "കുഴപ്പമില്ല സർ, മാറ്റി തരാം എന്ന്.."
അതാണ് സർവീസ്.. എന്ത്കൊണ്ട് മറ്റേ വ്യക്തിക്ക് അത് പറയാൻ തോന്നിയില്ല എന്ന് ഞാൻ ആലോചിച്ചു.. അങ്ങനെ അയാൾ അത് എടുത്ത് കൊണ്ട് പോയി.. ഇനിയാണ് ട്വിസ്റ്റ് : ആദ്യം ഓർഡർ എടുത്ത വ്യക്തിക്ക് ദേഷ്യം വന്നിട്ടാണ് തോന്നുന്നു അയാൾ നേരെ എന്റെ ടേബിളിൽ വന്നിട്ട് എന്നോട് തർക്കിക്കാൻ തുടങ്ങി.. നിങ്ങൾ പറഞ്ഞിട്ടല്ലേ അത് കൊടുന്നത് അങ്ങനെ ഇങ്ങനെ എന്നൊക്കെ.. ഞാൻ പറഞ്ഞു : ഞാൻ നിന്നോട്ബീഫ് ചൈനീസ് കൊണ്ടുവരാൻ അല്ല പറഞ്ഞത്, ഇയാൾക്ക് മനസ്സിലാകാത്തത്എന്റെകുറ്റമല്ല,മാത്രമല്ല ഞാൻ ഇത് ഇവിടെ നിന്ന്ആദ്യമായിട്ടല്ല കഴിക്കുന്നത്..എന്ന്. അയാൾ വീണ്ടും തർക്കിക്കാൻ തുടങ്ങി.. തൊട്ടപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന ആളുകൾ നോക്കാൻ തുടങ്ങി.. നിങ്ങൾ ഒന്ന് ആലോചിച് നോക്ക് ആ ഒരു അവസ്ഥ.. ഭക്ഷണം കഴിക്കാനുള്ള ആ മൂഡ് അങ്ങോട്ട് പോയി കിട്ടി സത്യത്തിൽ.. നമ്മൾ പൈസ കൊടുത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെ ആർക്കോ വേണ്ടി പണിയെടുക്കുന്ന ഇയാളെ പോലെയുള്ള ആളുകളുടെ വായിൽ ഇരിക്കുന്നതും നമ്മൾ കേൾക്കേണ്ട അവസ്ഥ..ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കസ്റ്റമറിനോട് തർക്കിച്ചത് എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല.. ഇത്തരം ആളുകൾ കാരണം സ്ഥാപനം വരെ പൂട്ടിയിട്ടുള്ള ചരിത്രം ഉണ്ട്.. ഞാൻ പറഞ്ഞത്എ എല്ലാ സ്റ്റാഫുകളെയും കുറിച്ചല്ല, നല്ല സർവിസ് ചെയ്യുന്ന ആളുകളും ഉണ്ട് അവിടെ.. ഇന്ന് കണ്ട ആളെ ആദ്യമായിട്ടാ അവിടെ കാണുന്നത്. എന്തായാലും ഗ്രീൻ പെപ്പെറിൽ നിന്നുള്ള തീറ്റ ഇന്നത്തോടെ നിർത്തി..🙏🙏